◾◾◾◾◾◾◾◾◾◾
കഴിഞ്ഞ കാലത്തിന്റെ ചരിത്രങ്ങൾ മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്നതന് അത്ര വലിയ കാര്യമല്ല... നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്നവർ എങ്ങനെ ജീവിച്ചിരുന്നുവെന്നും അവരുടെ രീതികളും ഒക്ക അറിയുവാൻ ഇത്തരം ഖനനങ്ങള്‍ സഹായിക്കുന്നു. മോഹൻജദാരോയും ഹാരപ്പൻ സംസ്കാരവും മായൻ സംസ്കാരവും ഒക്കെ പരിചയപെടുമ്പോഴും അറിയാതെയാണെങ്കിൽ കൂടി നാം വിട്ടുപോകുന്ന ഒരിടമുണ്ട്. 22 നൂറ്റാണ്ടുകളുടെ പഴക്കവുമായി നിൽക്കുന്ന തമിഴ്നാടൻ ഗ്രാമമായ കീഴടി യുടെ വിശേഷങ്ങൾ!!
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഖനനപ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശസ്തമായ ഇടമാണ് കീഴടി. തമിഴ്നാട്ടിൽ വൈഗ നദിയുടെ തീരത്ത് മധുരയ്ക്കും ശിവഗംഗയ്ക്കും ഇടയിലായാണ് കീഴടി സ്ഥിതി ചെയ്യുന്നത്.
ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നായാണ് കീഴടി വിശേഷിപ്പിക്കപ്പെടുന്നത്.2500 വർഷങ്ങൾക്കു മുൻപാണ് കീഴടിയിൽ ഇത്തരത്തിലൊരു നഗര സംസ്കാരം രൂപപ്പെട്ടത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
പൗരാണിക തമിഴ്നാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല കണ്ടെത്തലുകളും നടന്ന ഇടമാണ് കീഴടി. ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്ന തെളിവുകൾ കൂട്ടി വായിച്ചാൽ റോമൻ സാമ്രാജ്യവുമായി അക്കാലത്തെ പാണ്ഡ്യരാജാക്കൻമാർക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നു കാണാം. റോമൻ സംസ്കാരവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. അമൂല്യമായ കല്ലുകൾ കോർത്ത ഒരു മാലയായിരുന്നു പ്രധാന തെളിവ്.
ഹാരപ്പൻ സംസ്കാരവുമായി താരതമ്യം ചെയ്യുമ്പോൾ അന്നത്തെ ലഭ്യമായിരുന്ന കാര്യങ്ങളിൽ കീഴടി നഗരസംസ്കാരം തന്നെയാണ് മുന്നിൽ നിന്നിരുന്നത് എന്നാണ് കരുതുന്നത്. ഹാരപ്പയിൽ നിന്നും കിട്ടിയ പാത്രങ്ങളും മറ്റും കരിഞ്ഞ നിറത്തിൽ, നേരിട്ട് ചുട്ടെടുക്കപ്പെട്ടതായിരുന്നുവെങ്കിൽ ഇവിടെ കുറച്ച് കടുംനിറത്തിൽ പുറമേ നിന്നും ചുട്ടെടുത്ത നിലയിലാണ് പാത്രങ്ങളും മറ്റും ലഭിച്ചിരിക്കുന്നത്.
സ്വന്തമായി അഴുക്കുചാൽ സംവിധാനം വരെ ഉണ്ടായിരുന്ന ഒരു നദര സംസ്കാരമായിരുന്നു കീഴടി എന്നാണ് ഇവിടെ നടന്ന ഖനന പ്രവർത്തനങ്ങള്‍ പറയുന്നത്. മൂടിയ ഓടകൾ, മൂടാത്ത ഓടകൾ, അഴുക്കുചാൽ സംവിധാനം, ശുദ്ധജലം സംഭരണികളിൽ നിന്നും വാടുകളിലേക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് സ്വകാര്യ കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന കീഴടിയിലെ ഖനനപ്രവർത്തനങ്ങളില്‍ ഒട്ടേറെ കാര്യങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും നിർമ്മിച്ച ആയുധങ്ങൾ മുതൽ അമ്പുകൾ, മുദ്രകൾ. കളിമൺ പാത്രങ്ങൾ തുടങ്ങിയവയടക്കം മൂവായിരത്തോളം സാധനങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ഭാരതത്തിൽ മറ്റു ഭാഗങ്ങളിൽ നടത്തിയ ഖനനപ്രവർത്തനങ്ങളിൽ മിക്കയിടങ്ങളിലും നിന്ന് മതചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും കീഴടിയിൽ അങ്ങനെയൊന്നുണ്ടായിട്ടില്ല. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ ഇവിടെ വേദങ്ങൾക്കും മതത്തിനും സ്ഥാനമുണ്ടായിരുന്നു എന്ന വാദത്തെ പൊളിച്ചടുക്കുവാൻ പോന്ന കണ്ടെത്തലുകളായിരുന്നു.
ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ഒട്ടേറെ പുരാവസ്തുക്കളും കണ്ടെത്തലുകളും ഇവിടെ നിന്നും ലഭിച്ചെങ്കിലും പെട്ടന്നു തന്നെ ഇവിടുത്തെ ഖനനം നിർത്തി വയ്ക്കുകയും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനു പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് ഉത്തരേന്ത്യൻ ലോബി കാലാകാലങ്ങളിലായി പറഞ്ഞുറപ്പിച്ച ., ഇവിടെ നിലനിൽക്കുന്നു എന്നു വിശ്വസിപ്പിച്ച ഹൈന്ദവ സംസ്കാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിത്തറ ഇളകുമെന്നതായിരുന്നു.
തമിഴ്നാട്ടിൽ മധുരയ്ക്കടുത്ത് ശിവഗംഗ ജില്ലയിലാണ് കീഴടി സ്ഥിതി ചെയ്യുന്നത്. മധുരയിൽ നിന്നും 24 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
No comments:
Post a Comment