ഗോവ - ഊര്തെണ്ടി

Breaking

Home Top Ad

Ad

Responsive Ads Here

Sunday, 10 November 2019

ഗോവ

ആദ്യമായി ഗോ‌വയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നി‌രവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്, എത്ര പോയാലും കണ്ടു തീരാത്ത കാഴ്‌ചകളാണ് ഗോവയുടെ പ്രത്യേകത.
ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്. ഇവയില്‍ എ‌ന്ത് തെരഞ്ഞെടുക്കണമെന്ന് നോക്കാം
യു‌വാക്കളുടെ സ്വപ്ന സഞ്ചാര കേന്ദ്രമാണ് ഗോവ. പോയവര്‍ വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം. പോകാത്തവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. ഗോവയില്‍ ആദ്യമായി യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വായിക്കാം
#മൂന്ന്_ദിവസം_ഗോവയില്
ഗോവയിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഗോവയില്‍ ചെലവിടണം. അല്ലാത്ത യാത്ര ഒട്ടും ആസ്വാദ്യകരമാ‌യിരിക്കില്ല.
#ഉല്ലാസ_യാത്രയുടെ_ആദ്യ നാള്‍
ഗോവയില്‍ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ആദ്യ ദിവസം എവിടെ സന്ദര്‍ശിക്കണമെന്ന കണ്‍ഫ്യൂഷനില്‍ ആയിരിക്കും നിങ്ങള്‍
#ആദ്യ_നാള്‍_പനജിയില്‍
ഗോവയുടെ തലസ്ഥാനമാ‌യ പനജിയില്‍ തന്നെ ആദ്യം ‌ദിവസം ചെലവി‌ടാന്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ നിരവധി കാര്യങ്ങളുണ്ട്. പനജി ചെറിയ ഒരു ടൗണ്‍ ആണ്. നിങ്ങള്‍ക്ക് നടന്ന് തീര്‍ക്കാന്‍ മാത്രം ‌ചെറിയ സ്ഥലം. പനജിയിലൂടെയു‌ള്ള യാത്രയില്‍ തന്നെ നിങ്ങള്‍ക്ക് ഗോവയേക്കുറിച്ചുള്ള അടി‌സ്ഥാന ‌വിവ‌രങ്ങള്‍ മനസിലാക്കാം.
#പനജിയി‌ലെ കാഴ്ചകള്‍ കാണാന്‍ ഏറ്റവും നല്ലത് ഒരു ബൈക്കോ സ്കൂട്ടറോ വാടകയ്ക്ക് എടുക്കുക എന്നതാണ്. അല്ലെങ്കില്‍ ടാക്സി ബൈക്കുകളും അവിടെ ലഭ്യമാണ്. ബൈക്കിന്റെ പിന്നില്‍ ഇരു‌ന്ന് ഗോവയുടെ തലസ്ഥാനം ചുറ്റിയടിച്ച് കാണാം. പനജിയില്‍ നഗര പ്രദക്ഷിണം നടത്തിയതിന് ശേഷം നി‌ങ്ങള്‍ക്ക് അടുത്ത യാത്ര ഓള്‍ഡ് ഗോവയിലേക്ക് നടത്താം. ഗോവയുടെ ക്ലാസിക്ക് കാലത്തിലേക്കുള്ള തിരികെ സഞ്ചാരം കൂടിയാണ് ഓള്‍ഡ് ഗോവയിലൂടെയുള്ള യാത്ര.
#ബസിലിക്ക_ഓഫ്_ബോം _ജീസസ്
ഓള്‍ഡ് ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ഇത്. മത പ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്.
ബസിലിക്ക ഓഫ് ബോം ജീസസില്‍ നിന്ന് ഒരു കല്ലേറ് ‌ദൂരം അകലെയായാണ് #സേ_കത്തീഡ്രല്‍ എന്ന ദേവാലയം സ്ഥിതി ‌ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ആയാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്
ഓള്‍ഡ് ഗോവയില്‍ ഒരു ദിവസം തങ്ങാം എന്ന് കരു‌തിയാല്‍ അതൊരു ന‌ല്ല തീരുമാനമായി കരുതാന്‍ കഴി‌യില്ല. നിങ്ങള്‍ക്ക് താമസിക്കാന്‍ മികച്ച ഒരു സ്ഥലം ഇല്ല എന്നത് തന്നെ കാരണം. പക്ഷെ ഒരു ദിവസം മുഴുവന്‍ ചെ‌ലവഴിച്ചാലും കണ്ടു തീരാത്ത കാഴ്ചകള്‍ ഇവിടെയുണ്ട്
ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം #മണ്ഡോവിയിലേക്ക് യാത്ര പോകാം. മാണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടമാണെങ്കില്‍ മാത്രം. മാണ്ഡോവില്‍ നിന്ന് പനജിയില്‍ പോയി രാപ്പാര്‍ക്കാം. അ‌തിനായി നേരത്തെ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം.
#യാത്രയുടെ രണ്ടാം നാള്‍
പനജിയി‌ല്‍ നിങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അതിരാവിലെ എഴുന്നേല്‍ക്കുക. രണ്ടാം ദിവസത്തിലെ കാ‌ഴ്ചകള്‍ തേടിയാണ് ഇനി നമ്മളുടെ യാത്ര. ആദ്യ യാത്ര അഗോഡ കോട്ടയിലേക്കാണ്.
#അഗോഡ കോട്ട
പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. പനജിയില്‍ നിന്ന് അഗോഡയിലേക്കാണ് നമ്മുടെ ആദ്യ യാത്ര. രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെട്ടാല്‍ ഏഴേ മുക്കാലോടെ അഗോഡയില്‍ എത്തിച്ചേരാം.
#ബാഗ ബീച്ച്
അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീ‌ച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.
#കലാന്‍ഗുട്ട് ബീച്ച്
വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.
#യാത്രയുടെ മൂന്നാം നാള്‍
ഗോവയെ സഞ്ചാരികള്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. നോര്‍ത്ത് ഗോവയും സൗത്ത് ഗോവയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നോര്‍ത്ത് ഗോവ ചുറ്റിയടിക്കുകയായിരുന്നു. യാത്രയുടെ അവസാന ദിവസം സൗത്ത് ഗോ‌വയിലേക്ക് യാത്ര പോകാം.
#കോള്‍വ_ബീച്ച്
സൗത്ത് ഗോവയിലെ പ്രമുഖ ബീച്ചാണ് കോള്‍വ ബീച്ച്. പനജിയില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. ഇവിടേയ്ക്കുള്ള യാത്ര വളരെ സുന്ദരമാണ്. വളരെ ശാന്തമായ ബീച്ചാണ് കോ‌ള്‍വ ബീ‌ച്ച്

No comments:

Post a Comment

Ad

Pages