നഗരത്തിരക്കുകളുടെ ചൂടിൽ മനസും ശരീരവും നഷ്ടപ്പെട്ടു നടക്കുന്നവർക്ക് അവരുടെ നഷ്ടപെട്ട മാനസികവും ശാരീരികവുമായ ഊർജം തിരികെ ലഭിക്കാൻ പതിനായിരങ്ങൾ മുടക്കി രാജ്യത്തിനു പുറത്തും രാജ്യത്തിനകത്തും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും അടിവാരം വെള്ള ചാട്ടം എന്നത്.
കോട്ടയം ജില്ലയിലെ പ്രധാന നദികളിൽ ഒന്നായ മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനത്തിന് താഴെയാണ് അടിവാരം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ഈരാറ്റുപേട്ടയുടെ സമീപ പ്രദേശമായ പൂഞ്ഞാറിന് സമീപമാണ് അടിവാരമെന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം സ്ഥിതി ചെയുന്നത്.
പൂഞ്ഞാറിൽ നിന്നും പാതാമ്പുഴ വഴി അടിവാരം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ സാധിക്കും.
യാത്രയിലുടനീളം നാടിനു അലങ്കാരമായ അരഞ്ഞാണം പോലെ വെള്ളത്തുള്ളികൾ മുത്തുകൾ പോലെ പൊഴിച്ച് കൊണ്ട് പാഞ്ഞ് പോകുന്ന മീനച്ചിലാറിന്റെ ദൃശ്യം അതി മനോഹരമാണ്.
അടിവാരം മുതൽ പൂഞ്ഞാർ വരെ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങളും കാണാൻ സാധിക്കുന്നു.
പൂഞ്ഞാറിൽ നിന്നും അടിവാരം വരെയും ഏകദേശം എട്ടു കിലോമീറ്ററോളം ദൂരം ഉണ്ട്. എന്നാൽ ഇടതൂർന്നു നിൽക്കുന്ന റബ്ബർ മരങ്ങൾ യാത്രയിലുടനീളം സൂര്യ കിരണങ്ങളെ പിശുക്കി പിശുക്കിയാണ് ഭൂമിയിലേക്ക് പതിപ്പിക്കുന്നത്.
ഏകദേശം 10 മിനുട്ട് യാത്രയ്ക്ക് ശേഷം നമ്മൾ അടിവാരം വെള്ളച്ചാട്ടത്തിൽ എത്തി ചേരും.
ചില സ്ഥലങ്ങളിൽ ആഴമുള്ളതു കൊണ്ടും പാറ കല്ലുകൾ മിനുസമുള്ളതായതു കൊണ്ടും നീന്തലറിയാത്തവർ വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു നീന്താൻ ശ്രമിക്കരുത്. അവർ കരയോട് ചേർന്ന് തന്നെയുള്ള വെള്ളത്തിൽ തന്നെ ഇറങ്ങാൻ ശ്രമികുക.
വെള്ളച്ചാട്ടത്തിനു സമീപത്തു തന്നെ നിൽകുമ്പോൾ നമുക്ക് അതിന്റെ തണുപ്പ് അനുഭവിക്കാൻ സാധിക്കുന്നതാണ്.
വെള്ളത്തിന്റെ തണുപ്പ് എത്രത്തോളം ഉണ്ടെന്നു മനസിലാക്കാൻ നമുക്ക് ഒരു കാലി കുപ്പിയിൽ അല്പം ശേഖരിച്ചാൽ മനസിലാക്കാൻ സാധിക്കും എന്തെന്നാൽ വെള്ളം ശേഖരിച്ചു ഉടൻ തന്നെ കുപ്പിയുടെ മുകളിൽ തണുപ്പിന്റെ പാട വരുന്നത് നമുക്ക് കാണാൻ സാധിക്കും...
വരാൻ താല്പര്യമുള്ളവരും ഇതിനെ കുറിച്ച് കൂടുതൽ അറിയണമെന്നുള്ളവരും ഊരുതെണ്ടി പേജ് അഡ്മിൻ മാരുമായി ബന്ധപെടുക.
ഉടൻ തന്നെ ഊരുതെണ്ടി ഒഫീഷ്യൽ ടീം ഷൂട്ട് ചെയ്ത അടിവാരം വെള്ളച്ചാട്ടത്തിന്റെ വീഡിയോ നമ്മുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്
©#ഊര്തെണ്ടി
No comments:
Post a Comment