ബുള്ളറ്റ് - ഊര്തെണ്ടി

Breaking

Home Top Ad

Ad

Responsive Ads Here

Sunday, 10 November 2019

ബുള്ളറ്റ്

ബുള്ളറ്റ് ഉപയോഗിക്കുന്നവരിൽ കൂടുതലായും കംപ്ലൈൻറ് പറയുന്നവർ ആണ് നമുക്ക് കാണാൻ കഴിയുന്നത്, അതിന്റെ പ്രധാന കാരണം ആണ് ശെരിയായ രീതിയിൽ അല്ലാത്ത മെയിന്റനൻസ്. ഭ്രാന്തന്മാർക്ക് ഉപകരിക്കുന്ന കുറച്ചു ടിപ്പുകൾ ഇതാ, അറിയാവുന്നവർ ഉണ്ടാകും അറിയാത്തവർക്ക് അറിവ് കൊടുത്താൽ അതൊരു വലിയ കാര്യം അല്ലെ
★ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ (Cold Start) കിക്കർ start ചെയ്യണം .
രാവിലെ Self ആണ് ഉപയോഗിക്കുന്നതെങ്കിൽ battery ലൈഫ് കുറയും .
★ Engine സ്റ്റാർട്ട് ആയാൽ, വണ്ടി steady level or centre stand ൽ നിർത്തി ആക്സിലേറ്റർ കൊടുക്കാതെ slow rising ൽ മിനിമം 2 മിനുട്ട് ഇടണം
Engine തണുത്തിരിക്കുമ്പോൾ ഓയിൽ താഴെ ആയിരിക്കും . സ്റ്റാർട്ട് ചെയ്ത ഉടൻ accelerate , rise ചെയുമ്പോൾ piston, cylinder head,gear box ,എഞ്ചിന്റെ മറ്റ് ഭാഗങ്ങളിൽ ഓയിൽ കുറവായിരിക്കും . തൽഫലമായി tappet noise തുടങ്ങിയവക്ക് കാരണമാകും .
ഇത് ഒഴിവാക്കാൻ , ഓയിൽ എഞ്ചിന്റെ എല്ലാ ഭാഗത്തും എത്താനാണ് മേൽപ്പറഞ്ഞ സമയം .
★ വണ്ടി പോകാനായി 1st gear ഇടുമ്പോൾ വരുന്ന വലിയ ശബ്ദം ഒഴിവാക്കാൻ clutch ആറോ , എഴോ തവണ പമ്പ്/ ലോഡ് ചെയ്യണം.
★ 800 KMS കൂടുമ്പോൾ എങ്കിലും chain , clean cheyd lube ചെയ്യുക . പഴയ എഞ്ചിൻ ഓയിൽ/gear oil ഉപയോഗിക്കാം
YouTube ൽ വീഡിയോസ് ഉണ്ട്
chain tension ചെക്ക് ചെയ്യുക , ആവശ്യമാണെങ്കിൽ tight ചെയ്യുക
★ 2500 KMS ആകുമ്പോൾ air filter ക്ലീൻ ചെയ്യുക .
Service station ൽ , high pressure air വെച്ച് ചെയ്യാം .
★ കൃത്യമായ ഇടവേളകളിൽ tyre pressure,battery check up , etrol filter , പെട്രോൾ ടാങ്ക് റബർ സീൽ ചെക്ക് ചെയ്യുക
★ half naked ആണ് royal Enfield ന്റ മോഡലും .
അത് കൊണ്ട് തന്നെ വയറിംഗ് കിറ്റ് , ഇഗ്നിഷ്യൻ switch , മറ്റ് ഇലക്ട്രിക്കൽ സ്വിച്ചുകൾ , കണക്ടിംഗ് ക്ലിപ്പ്കൾ എല്ലാം വെള്ളം കയറാനും , പൂപ്പൽ പിടിച്ച് ശരിയായ കണക്ഷൻ കിട്ടാതെ വരാം . Headlight മിന്നി കെടുക , missing ,starting problem തുടങ്ങിയവക്ക് കാരണമാകാം . ക്യത്യമായ ഇടവേളകളിൽ WD- 40 ( ഹാർഡ് വെയർ കടയിൽ വാങ്ങിക്കാം ) സ്പ്രേ ചെയ്ത് (പ്രത്യേകിച്ച് മഴക്കാലത്ത് ) പൂപ്പൽ വരാതെ നോക്കണം . പെട്രോൾ ടാങ്കും , ഹാൻഡിൽ ചേരുന്ന ഭാഗത്ത് വയറിംഗ് കിറ്റ് ഉരഞ്ഞ് പൊട്ടി പോകാൻ സാധ്യത ഏറെയാണ് . അത് insulation tape വെച്ച് കവർ ചെയ്യുക .
★ ഓയിൽ മാറ്റുമ്പോൾ കമ്പനി ഓയിലിന് പകരം Motul ,Shell തുടങ്ങിയവ ഉപയോഗിക്കുക. Oil filter കൂടാതെ എഞ്ചിന്റെ അടിയിലെ Suction filter മാറ്റാൻ പറയുക . നിർബന്ധമായും മാറ്റാൻ പറയുക . ലോക്കൽ work shop il കിട്ടാൻ ബുദ്ധിമുട്ടാകും , RE showroom ൽ നിന്ന് വാങ്ങി കയ്യിൽ കരുതുക .പലരും ഈ ഫിൽറ്റർ മാറ്റില്ല . ഈ ഫിൽറ്റർ നിന്നാണ് ഓയിൽ പമ്പ് ചെയ്യുന്നത് . ഇതിൽ എഞ്ചിനിലെ കരി , മറ്റുള്ളവ വന്ന് അടിഞ്ഞാൽ oil pumping പ്രശ്നമാകും ( വീട്ടിലെ മോട്ടോറിന്റെ ഫൂട്ട് വാൾവിന്റെ പണിയാണ് suction filter ചെയ്യുന്നത് ) Tappet noise വരാൻ ഇതും ഒരു കാരണമാണ്
★ കൃത്യമായ ഇടവേളകളിൽ Wheel Bearings,Handle Bearing ,Gear Pedal ,Brake Pedal,Clutch liver ,brake liver ഇവയിലെല്ലാം ഓയിൽ/ ഗ്രീസ് ചെയ്യുക .
★ cylinder head ലെ spark plug ന്റ ഭാഗത്ത് , മഴ പെയ്താലോ , water servicing ചെയ്താലോ അവിടെ വരുന്ന വെള്ളം പോകാൻ ഒരു ദ്വാരമുണ്ട് , അത് കരടു കുടുങ്ങി അടഞ്ഞാൽ starting problem, missing തുടങ്ങിയക്ക് കാരണമാകാം
ആ ദ്വാരം അടഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തുക .
★ അടുത്തുള്ള RE Showroom ൽ RSA (Road Side Assistance ) റെജിസ്റ്റർ ചെയ്യുക . പുതിയ വണ്ടിക്ക് 1 വർഷം ഫ്രീ ആണ് . ഓരോ വർഷവും ഇത് പുതുക്കണം . വണ്ടി വഴിയിൽ കിടന്നാൽ , RSA toll free number 1800-2100-007 ഡയൽ ചെയ്യൂ
ഉപകാരപ്പെട്ടാൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക..💙

No comments:

Post a Comment

Ad

Pages