മൂന്നു കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് കിടിലോത്കിടിലം കാഴ്ചകളൊരുക്കുന്ന കൊല്ലം-ആലപ്പുഴ ബോട്ട് യാത്രയാണ് ഊര്തെണ്ടി കള്ക്കിടയിലെ പുതിയ ട്രെൻഡ്. കായൽക്കാഴ്ചകളുടെ അതിമനോഹരമായ അനുഭവങ്ങളും കുട്ടനാടിന്റെയും കായൽജീവിതത്തിന്റെയും നേർക്കാഴ്ചകളും ഒക്കെ കണ്ടുള്ള എട്ടു മണിക്കൂർ യാത്രയാണിത്. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊല്ലം-ആലപ്പുഴ ബോട്ട് യാത്രയുടെ വിശേഷങ്ങളിലേക്ക്
👇👇👇
മൂന്നു കായലുകളുടെ കാഴ്ച ആസ്വദിച്ച് സഞ്ചരിക്കാന്
സാധിക്കും എന്നതാണ് കൊല്ലം-ആലപ്പുഴ ബോട്ട് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. അഷ്ടമുടി കായൽ , കായംകുളം കായൽ , വേമ്പനാട് കായൽ എന്നീ മൂന്നു കായലുകളിലൂടെയായിരിക്കും കറക്കം.
എല്ലാ ദിവസവും രാവിലെ കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും യാത്ര ആരംഭിക്കും. രാവിലെ 10. 30 നാണ് യാത്ര തുടങ്ങുന്നത്. എട്ടു മണിക്കൂറാണ് മുഴുവൻ യാത്രയുടെ ദൈർഘ്യം. അതിമനോഹരമായ കാഴ്ചകള് സമ്മാനിക്കുന്ന ഒരു യാത്രയായതിനാൽ വിദേശികളും സ്വദേശികളും ഉൾപ്പെടെയുള്ളവർ ഈ യാത്രയുടെ ആരാധകരായുണ്ട്. ഒരു സൈഡ് യാത്രയ്ക്ക് 400 രൂപയാണ് ചാർജ് ആയി ഈടാക്കുന്നത്.
കൊല്ലത്തു നിന്നും രാവിലെ 10.30 നു തുടങ്ങുന്ന യാത്ര ചവറ, അമൃതപുരി,ആയിരംതെങ്ങ്, തൃക്കുന്നപ്പുഴ,തോട്ടപ്പള്ളി വഴി ആലപ്പുഴയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കാവനാട്, പള്ളിക്കോടി, ചവറ, കോവിൽ തോട്ടം, ആലുംകടവ്, തറയിൽ കടവ്, അമൃതപുരി, കായംകുളം, ആയിരംതെങ്ങ്, തൃക്കുന്നപ്പുഴ വില്ലേജ് ജെട്ടി, പിന്നീട് പല്ലനയാറ്റിലെ കുമാരകോടി, ചെമ്പകശ്ശേരി കവലയ്ക്കൽ വില്ലേജ് ജെട്ടി, വേമ്പനാട്ട് കായൽ, സായ് പരിശീലന കേന്ദ്രം,പുന്നമടക്കായൽ,മംഗലശ്ശേരി ജെട്ടി തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയ്ക്കിടയിലെ കാഴ്ചകൾ കാണുന്നയിടങ്ങൾ
ആലപ്പുഴയിൽ നിന്നും യാത്ര തുടങ്ങുമ്പോൾ ആദ്യ പ്രധാന സ്ഥാനം പുന്നമടക്കായലാണ്. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ്. സായ് പരിശീലന കേന്ദ്രം, വേമ്പനാട്ട് കായൽ വഴി മംഗലശ്ശേരി ജെട്ടിയിലെത്താം. അവിടെ ഇറങ്ങിയാൽ പമ്പയും വേമ്പനാട്ട് കായലും സംഗമിക്കുന്ന സ്ഥാനവും സമുദ്ര നിരപ്പിനു താഴെയായി നെൽകൃഷി ചെയ്യുന്ന പാടങ്ങളും ഒക്കെ കാണാം. അടുത്ത സ്ഥാനം ചെമ്പകശ്ശേരി വില്ലേജ് ജെട്ടിയിലേക്കാണ്. കുട്ടനാടിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഇവിടുത്തെ കൃഷിയും കൃഷിരീതികളും കൂടാതെ സഞ്ചാരികൾക്ക് താമസിക്കുവാനുള്ള ഇടങ്ങളും കരുമാടിക്കുട്ടന്റെ പ്രതിമയും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്. ഇനി എത്തിച്ചേരുക കുമാര കോടിയിലാണ്. കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമർ ബോട്ടപകടം നടന്ന ഇടമാണിത്. അടുത്ത സ്ഥാനമായ തൃക്കുന്നപ്പുഴയിലാണ് ഉച്ചഭക്ഷണത്തിനായി ഇറങ്ങുവാൻ സാധിക്കുക. അവിടെ നിന്നും ആയിരംതെങ്ങ്, കായംകുളം വഴി അമൃതപുരിയിൽ എത്താം. മാതാ അമൃതാനന്ദമയിയുടെ ആശ്രമമാണ് ഇവിടുത്തെ പ്രത്യേകത. ഇനി യാത്രയുടെ അവസാന ഘട്ടമാണ്. ബോട്ട് തറയിൽ കടവ്, ആലുംകടവ്, കോവിൽ തോട്ടം, ചാവറ പള്ളിക്കോടി, കാവനാട് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവസാനം കൊല്ലത്ത് എത്തിച്ചേരാം.
ടിക്കറ്റ് നിരക്ക്
ആലപ്പുഴയിൽ നിന്നും
ആലപ്പുഴ - തോട്ടപ്പള്ളി 70 രൂപ, ആലപ്പുഴ - തൃക്കുന്നപ്പുഴ (കയർ വില്ലേജ്) 140 രൂപ, ആലപ്പുഴ - ആയിരംതെങ്ങ് 200 രൂപ, ആലപ്പുഴ - അമൃതപുരി 270 രൂപ,ആലപ്പുഴ - ചവറ 350 രൂപ, ആലപ്പുഴ - കൊല്ലം 400 രൂപ
കൊല്ലത്തു നിന്നും
കൊല്ലം - ചവറ 70 രൂപ, കൊല്ലം - അമൃതപുരി 140 രൂപ, കൊല്ലം - ആയിരംതെങ്ങ് 200 രൂപ, കൊല്ലം - തൃക്കുന്നപ്പുഴ 270 രൂപ,കൊല്ലം - തോട്ടപ്പള്ളി 350 രൂപ, കൊല്ലം - ആലപ്പുഴ 400 രൂപ.
ഈ ബോട്ട് യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാൻ : 9400050324(ആലപ്പുഴ), 9400050387(കൊല്ലം)

No comments:
Post a Comment