മാവേലി_വാണീടും_നാട് 💜💛💙💚❤
"മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരുമൊന്ന് പോലെ ആമോദത്തോടെ വസിക്കും കാലം "...
മലയാളികൾ നെഞ്ചിലേറ്റി പാടിയ മാവേലിത്തമ്പുരാന്റെ ഭരണകാലം.
എങ്ങും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞിരുന്നോരുകാലം.....
മനുഷ്യരെല്ലാം ആമോദത്തോടെ വസിക്കുമാകാലം.
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം........

ദേവന്മാർക്കുപോലും അസൂയ ഉളവാക്കിയ ആ കാലം നമുക്കിനി സ്വപ്നം കാണാൻ കഴിയുമോ?
അങ്ങനെയൊരു നാടും ഭരണവും ഇന്ന് ഈ ഭൂമിയിൽ ഏതെങ്കിലുമൊരു കോണിലുണ്ടോ?

തീർച്ചയായും ഉണ്ട് ! ......
കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ അകലെ, ഭീമൻമാരായ ചൈനക്കും ഇന്ത്യക്കുമ്മിടയിലാണ് ആ മാവേലിനാട്. അവിടുത്തെ ജനങ്ങൾ വളരെ സന്തോഷവാന്മാരാണ്, കാരണം ആ നാടിന്റെ പുരോഗതി നിർണയിക്കുന്നത് ജനങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനത്തിനലാണ്.
ഹിമാലയൻ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന ആ മാവേലിനാടിന്റെ പേരാണ് ഭൂട്ടാൻ...........!
'ജനങ്ങളുടെ രാജാവായ' അവരുടെ മാവേലി തമ്പുരാന്റ പേരാണ് ജിഗ്മെ വാങ്ചക്. പ്രജകളുടെ അഭിരുചിക്കനുസരിച്ച് നാട് ഭരിക്കുന്ന തമ്പുരാൻ.
അത് കൊണ്ട് തന്നെ രാജാവ് പറയുന്നതാണ് ജനങ്ങൾക്ക് വേദവാക്യം.

പ്രത്യേകതകൾ ഏറെയുണ്ട് ഈ നാടിന്...
ഇപ്പോളും രാജഭരണം നിലവിലിരിക്കുന്ന അപൂർവ പ്രദേശങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. രാജ്യത്തിന്റെ എഴുപത് ശതമാനം വിസ്തീർണവും വനമേഖലയാതിനാൽ ഉൽപാദിപ്പിക്കുന്നതിലും കൂടുതൽ കാർബൺഡയോക്സൈഡ് സസ്യങ്ങൾ വലിച്ചെടുക്കുന്നു എന്ന അത്ഭുത പ്രതിഭാസവും ഈ കൊച്ചു നാടിനുണ്ട്. വ്യാളികളേയും പുരുഷലിംഗത്തെയും ആരാധിക്കുന്ന വിചിത്രനാടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്....

എന്തു കൊണ്ട് ഭൂട്ടാൻ?
ഒരു ഉത്തരമേയോള്ളു! ഗ്രോസ്സ് നാഷനൽ ഹാപ്പിനസ്സ് (GNH). താഴ്വാരങ്ങളിൽ ചുവന്ന പരവതാനി വിരിച്ച റോഡോടൻഡ്രാണ് പൂക്കളേക്കാളും, മഞ്ഞിൽ പുതച്ച ഹിമശൃഗങ്ങളേക്കാളും എന്നെ ആകർഷിച്ചത് സദാനേരവും പുഞ്ചിരി തൂകുന്ന ഭൂട്ടാൻ ജനതയേയാണ്. GNH എന്ന വാക്ക് അർത്ഥമാക്കുന്നതും അതു തന്നെ. എന്റെ ക്യാമറക്കണ്ണുകൾ കൂടുതലായി തേടിയതും ആ സന്തോഷമുഖങ്ങളേയാണ്.
ഒരു നാടിൻ ' ആനന്ദം' എന്ന പേരിടാമെങ്കിൽ അത് ഭൂട്ടാനെയായിരിക്കും.

സ്വർഗത്തിലേക്കുള്ള കവാടങ്ങൾ..
സ്വർഗത്തിലേക്കുള്ള വഴികൾ ദുഷകരമാണെന്നാണ് പറയാറുള്ളത്, എന്നാൽ ഈ സ്വർഗത്തിലേക്ക് അനായാസം നടന്ന് കയറാം. ഒരു ഇൻറർനാഷണൽ ബോർഡറിലെ ഏതൊരു കടമ്പയും ഭൂട്ടാൻ അതിർത്തിയിൽ ഇല്ല. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റോഡ് മാർഗം പ്രവേശിക്കാൻ രണ്ട് വഴികളാണുള്ളത്- ആസാം അതിർത്തിയിൽ സംടുറുപ്പ് ജോങ്ങ്ങ്കറും വെസ്റ്റ് ബംഗാൾ അതിർത്തിയിൽ ഫുൻസിലിങ്ങും.
ഇന്ത്യൻ അതിർത്തിയിലുള്ള ജയ്ഗോണിൽ നിന്ന് ഫുൻസിലിങ്ങിലേക്ക് നിബന്ധനകളില്ലാതെ എതേഷ്ടം സഞ്ചരിക്കാം.

ജയ്ഗോണിന് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹാഷിമാരയാണ്. എല്ലാ ദിവസവും കൊൽക്കത്തയിൽ നിന്ന് ഹാഷിമാരയിലോട്ട് ട്രെയിൻ സർവീസുണ്ട്. ചായ തോട്ടങ്ങൾക്കി ടയിലൂടെയുള്ള ഈ ട്രെയിൻ യാത്ര വ്യത്യസ്തമായോരുനുഭവമാണ്.
പെർമിറ്റിനുള്ള പൊല്ലാപ്പുകൾ...
ഫുൻസിലിങ്ങിലുള്ള ഇമ്മിഗ്രഷൻ ഓഫീസിൽ നിന്നാണ് പെർമിറ്റ് എടുക്കേണ്ടത്. തിംഫുയിലോട്ടും പാരോയിലോട്ടുമുള്ള പെർമിറ്റ് ഇവിടെ നിന്ന് കിട്ടും. മറ്റുയിടങ്ങളിലേക്കുള്ള പെർമിട്ട് തിംഫുയിൽ നിന്നാണ് ലഭിക്കുക. ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ട് നിർബന്ധമില്ല. വോട്ടേർസ് ID കാർഡ്, രണ്ട് ഫോട്ടോയും, യാത്ര ചെയ്യുന്നയിടങ്ങൾ, ഹോട്ടൽ ബുക്കിങ്ങ് ഇവയുണ്ടെങ്കിൽ പെർമിറ്റ് റെഡി. ശനിയും ഞായറും അവധിയായതിനാൽ, വെള്ളിയാഴ്ചക്ക് മുമ്പായി ഫുൻസിലിങ്ങ് എത്താൻ ശ്രദ്ധിക്കണം.
പെർമിറ്റ് ഓൺലൈൻ വഴിയെടുക്കാനുള്ള സൗകര്യവുമുണ്ട്, പക്ഷെയോരു കണ്ടീഷനുണ്ട്, കൂടെ നിർബന്ധമായിട്ടോരു ഗൈഡ് വേണം.

ഭൂട്ടാൻ അതിർത്തിയിൽ പ്രവേശിച്ചാൽ വ്യത്യാസം മനസിലാക്കും.... എങ്ങും വൃത്തിയുള്ള വഴിയോരങ്ങൾ, ശ്രദ്ധയോടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ, ഹോൺ ഉപയോഗം പോലും അത്യാവശ്യത്തിനു മാത്രം. സീബ്ര ക്രോസുകളിൽ കൃത്യമായി വാഹനങ്ങൾ നിർത്തുന്നു.. എവിടെയും ട്രാഫിക്ക് സിഗ്നൽ ഇല്ല എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി.
ഒരുപക്ഷേ ട്രാഫിക് സിഗ്നൽ ഇല്ലാത്ത ഒരേയൊരു തലസ്ഥാന നഗരം തിംഫു ആയിരിക്കും.

തിംഫുയിലേ കാണാകാഴ്ചകൾ..
പാറയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ബുദ്ധസന്ന്യാസിമഠങ്ങൾ മുതൽ പടുകൂറ്റൻ ബുദ്ധപ്രതിമകളടങ്ങുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് തിംഫുയിൽ സഞ്ചാരികളേ കാത്തിരിക്കുന്നത്.
തിംഫുഡോങ്ങും,ഠാങ്ങ്ങ്കോ ചെറിയുമാണ് പ്രധാന ബുദ്ധമഠങ്ങൾ.
കഷ്ടിച്ച് ഒരു മണിക്കൂർ നടത്തമുണ്ട് ഠാങ്ങ്ങ്കോ ചെറിയിലോട്ട്. സുന്ദരമായ പൈൻ കാടുകളിലൂടെ അത്യാത്മികമായ കാൽനടയാത്ര.വഴിയലുടനീളമൊരുക്കിയിട്ടുള്ള താഴികക്കുടങ്ങളും മഹത് വചനങ്ങളും നമ്മളെയേറെ സ്പർശിക്കും. നിർബദ്ധമായും മനസിലാക്കേണ്ടോരു മതമാണ് ബുദ്ധിസം. അല്ലെങ്കിലും ബുദ്ധിസത്തെയോരു മതമായി കണക്കാക്കാൻ പറ്റുമോ? മതങ്ങളുടെ വ്യവസ്ഥാപിതമായ നിർവചനത്തിനുമ്മപ്പുറത്തല്ലേ ബുദ്ധിസം.

ശാന്തിയുടെ മൂർത്തിരൂപമാണ് ബുദ്ധഭഗവാൻ. വാനോളം ഉയരമുള്ള ബുദ്ധ പോയിന്റ്ലെ ശിലാപ്രതിമയാണ് സത്യം!
എന്തൊരു ചൈതന്യമാണ് ആ മുഖത്ത്. തിംഫു താഴ്വാരത്തെ അഭിമുഖീകരിക്കുന്ന ഈ പ്രതിമ ഭൂമിയിൽ ഐശ്വര്യം വിതറുമെന്നാണ് ഭക്തരുടെ വിശ്വാസം.
ഭൂട്ടാനികളുടെ നിത്യാരധന കേന്ദ്രമായ മെമ്മോറിയൽ ചൊർട്ടനും ചാങ്ങ്കാങ്ങും സന്ദർശിക്കേണ്ട ഒരിടമാണ്.
മൂന്നാം രാജാവ് 1974-ലാണ് മെമ്മോറിയൽ ചൊർട്ടൻ നിർമിച്ചത്. കൈകളിൽ സദാനേരവും പ്രെയർ വീലുകൾ കറക്കിക്കൊണ്ടിരിക്കുന്ന മുത്തശ്ശിമാരെ കാണാൻ ഏറെ കൗതുകം തോന്നും.
ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പേരിടാൻ വേണ്ടിയും അനുഗ്രഹം തേടിയുമാണ് ഭൂട്ടാനികൾ ചാങ്ങ്കാങ് സന്ദർശികാറുള്ളത്. ബുദ്ധിസ്റ്റ് ലാമ പജോയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.

ഈ വിവരണമെല്ലാം കേട്ട്, തിംഫുവിനെ കേവലമൊരു ബുദ്ധിസ്റ്റ് കാഴ്ചകളായി എഴുതിതള്ളാൻ വരട്ടെ, നാടൻ വൈൻ ഷാപ്പുകളിൽ തുടങ്ങി ആധുനിക നിശാക്ലബ്ബുകൾ വരെ തിംഫുയിലുണ്ട്. പക്ഷെ എല്ലാത്തിനും സ്വയം നിയന്ത്രണം അവർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രികളോടത്ത് ആടിപാടം എന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
ആരെയും ചങ്കിയുമാണ് ഷാപ്പുകളിലെ പ്രധാന വാറ്റുകൾ. നെല്ലിൽ നിന്നാണ് ഇവ രണ്ടും ഉണ്ടാക്കുന്നത്. ആര ദൂട്ടാനികളുടെ ദേശീയ പാനിയമാണ്. വീട്ടിൽ വരുന്ന അതിഥികളെ ആര നൽകി സ്വീകരിക്കുന്ന പതിവുണ്ട്. പുഴുങ്ങിയ നെല്ലിൽ നിന്ന് സത്ത് വാറ്റിയെടുക്കുന്ന ആരയിൽ നാൽപത്തിഞ്ച് ശതമാനം ആൽക്കഹോളുണ്ട്. അടിച്ചാൽ പൂസാകാൻ അതുതന്നെ ധാരാളം.
തിംഫുവിൽ എന്നെ ഏറെ ആകർഷിച്ചത് ഇവയൊന്നുമല്ല മറിച്ച് അവിടെത്തെ ടാക്കിൻ സംരക്ഷണകേന്ദ്രവും നാഷണൽ പോസ്റ്റ് ഒഫീസുമാണ്.
ഭൂട്ടാനിന്റെ ദേശീയ മൃഗമാണ് ടാക്കിൻ.ആടിന്റെ തലയും പശുവിന്റെ ഉടലുമുള്ളോരു പ്രത്യകജീവി. ഭക്ഷിച്ച് ബാക്കി വന്ന എല്ലുകൾ സംയോജിപ്പിച്ച് ബുദ്ധസന്യാസി ദ്രുപ്ക്കെ രൂപപെടുത്തിയേന്നാണ് ഈ ജീവിയുടെ ഐത്യഹിം.

ഇനി പോസ്റ്റ് ഒഫീസിൻ എന്താണ് ഇത്ര പ്രത്യകത എന്നല്ലേ?.....
സ്വന്തം ചിത്രം പകർത്തിയ ഭൂട്ടാൻ സ്റ്റാമ്പ് അച്ചടിക്കാം എന്നുള്ളത് തന്നെ. എവിടെ പോയാലും നാട്ടിലോട്ട് കത്ത് അയിക്കുന്നോരു പതിവുണ്ട്, അതിനോടപ്പം സ്വന്തം ചിത്രമടങ്ങിയ ദേശീയ സ്റ്റാമ്പുമാണെങ്കിൽ രസം പറയാണോ!..
പന്ത്രണ്ട് സ്റ്റാമ്പാണ് വാങ്ങാൻ കിട്ടുക. ഇന്ത്യയിലോട്ട് കത്ത് അയിക്കണമെങ്കിൽ മുപ്പത് രൂപയുടെ സ്റ്റാമ്പ് പതിക്കണം.

തിരക്കുപിടിച്ച തിംഫു സന്ദർശനത്തിനിടയിൽ വിട്ടുപോകാൻ പാടില്ലാത്ത മറ്റൊരുയിടമാണ് വീക്കെൻഡ് മാർക്കറ്റ്.
ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനം ഇവിടെ കിട്ടും. നാടൻ ചീസും പച്ചക്കറികളും വാങ്ങാനായി ഇവിടെ എത്തുന്നവർ ഏറെയാണ്. തൽക്കാലം നാട്ടിലോട്ടു കൊണ്ടുപോവാൻ രണ്ട് കുപ്പി ബീഫ് അച്ചാർ സംഘടിപ്പിച്ചു എന്നല്ലാതെ കൂടുതലായി ഷോപ്പിങ്ങിന് മുതിർന്നില്ല.

ഭൂട്ടാന്റെ പാരമ്പര്യവും തനിമയും വിളിച്ചുപറയുന്നു 'സിംമ്പ്ളി ഭൂട്ടാനും' കൂടി സന്ദർശിച്ചു കഴിഞ്ഞാൽ തിംഫുവിനോട് വിടപറയാം. അടുത്ത താവളം പുന്നാക്കയാണ്. തുടർച്ചയായുള്ള അവധി കാരണം പുന്നാക്കയിലോട്ടുള്ള പർമ്മിറ്റടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുന്നാക്ക സന്ദർശനം അനധികൃതമായിരുന്നു.
പുരുഷലിംഗത്തെ ആരാധിക്കുന്ന പുന്നാക്കയിലെ പ്രശസ്തമായ ചിമ്മി ലാങ്ഹാങ്ങ് ക്ഷേത്രവും പുന്നാക്ക ഡോങ്ങുമെല്ലാം നഷ്ടപ്പെടുത്തിയിട്ടുള്ളളോരു ഭൂട്ടാൻ യാത്രക്ക് മനസ്സ് അനുവദിച്ചില്ല. പ്രശ്നങ്ങൾ വരുന്നിടത്ത് വച്ച് നേരിടാമെന്നുറപ്പിച്ച് യാത്ര തുടർന്നു.*

ഡോച്ചുലാ പാസ്സും താണ്ടി പുന്നാക്കയിലോട്ട്.
*തിംഫുയിൽ നിന്ന് പുന്നാക്കയിലേക്കുള്ള പാതയിലാണ് ഡോച്ചുലാ പാസ്സ്.*
തിംഫു താണ്ടിയപ്പാൾ തണ്ണുപ്പിനൊരു ശമനമുണ്ടാകുമെന്ന് കരുതിയതായിരുന്നു, പക്ഷെ, ഒരു രക്ഷയുമില്ല!. *ഡോച്ചുല എത്തിഴപ്പോഴേക്കും സ്വറ്റർ ഇല്ലാതെ പുറത്തേക്ക് ഇറങ്ങാൻ പറ്റാത അവസ്ഥ. തൊട്ടടുത്ത കഫേയിൽ നിന്ന് ചായ കുടിച്ചപ്പോൾ തണ്ണുപ്പിനോരു ആശ്വാസം തോന്നി.*
ഡോച്ചുലേയിലെ കാഴ്ച വിസ്‌മയിപ്പിക്കുന്നതാണ്. നൂറ്റിയട്ട് താഴികകുടങ്ങൾ ഹിമശൃഗങ്ങളെ അഭിമുഖകരിച്ച് നിലകൊള്ളുന്നു.ആസാമീസ് മിലിറ്റൻസുമായുള്ള പോരാട്ടത്തിന്റെ വിജയസൂചകമായാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഹിമാലയത്തിന്റെ നല്ലൊരു പനോരമിക്ക് വ്യൂ ഇവിടെ നിന്ന് പകർത്താൻ സാധിക്കും.

*പുന്നാക്ക എത്തിയപ്പോഴെക്കും സമയം ഇരിട്ടിയിരുന്നു.ഗ്രാമപ്രദേശങ്ങളിലൂടെ ദീർഘയാത്ര എത്തി ചേർന്നതൊരു ഹോംസ്റ്റേയിലാണ്.ഭൂട്ടാനീസ് ശൈലിയിലുള്ള മനോഹരമായ താവളം.*
*ചുറ്റം നെൽപാടങ്ങൾ, ഒത്തനടുക്ക് വീട്.*
ഭൂട്ടാനിൽ വീട് പണിയന്നതിൻ പ്രത്യക ശൈലി തന്നെയുണ്ട്. പൂർണ്ണമായ്യും മരം കൊണ്ട്, മൂന്ന് തട്ടുകളയാണ് അവർ വീടുകൾ നിർമ്മിക്കുക. താഴത്തെ നിലയിൽ കാലികൾക്കും തൊഴുത്തിനുമുള്ള സൗകര്യമൊരുക്കും. നടുവിലെ നിലയിലായിരിക്കും കിടപ്പുമുറികളും മറ്റും. ഏറ്റവും മുകളിൽ ധാന്യങ്ങൾ ശേഖരിക്കാനുള്ള അറകളാണ്.
*ചുവരിൽ നിറയെ പുലികളുടേയും വ്യാളികളുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും.കരുത്തരായ ഈ മൃഗങ്ങൾ ദുഷ്ടശക്തികളിൽ നിന്ന് രക്ഷ നൽകുമെന്നാണ് അവരുടെ വിശ്വാസം.*
*ഭൂട്ടാൻയാത്രയിലെ ഏറ്റവും നല്ല മുഹൂർത്തം ഇവിടത്തെ താമസമായിരുന്നു.*
*ഒന്നാം നിലയിൽ മനോഹരമായി തയ്യാറാക്കിയിട്ടുള്ള കിടപ്പുമുറി.*
പഴയ രീതിയിലുള്ള കോണിപ്പടികൾ കയറി വേണം ഇവിടെ എത്താൻ.
അതിഥികളാണന്ന കാര്യം പോലും ഞങ്ങൾ മറന്നിരിക്കുന്നു. സ്വന്തം കൃഷിയിടത്തെ വിളകൾ കൊണ്ട് ഉണ്ടാക്കിയ അത്താഴവും കഴിച്ചതൊടെ മനസ്സ് നിറഞ്ഞ് പോയി.

*പുന്നാക്കിയിലെ ദിവസം ആരംഭിച്ചത് സോങ്ഡോപ്ലറി മോണാസ്റ്ററിയിൽ നിന്നാണ്. വിളഞ്ഞ് നിൽക്കുന്ന ഗോതമ്പ് പാടങ്ങളിലൂടെ രണ്ട് മണിക്കൂർ നടത്തമുണ്ട്.* *ദീർഘനേരത്തെ നടത്തം മുഷിപ്പിച്ചപ്പോൾ സസ്പൻഷൻ ബ്രിഡ്ജ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. പോച്ചു നദിയുടെ കുറകെയാണ് ഈ ബ്രിഡ്ജ് നിർമ്മിച്ചിട്ടുള്ളത്. ഭൂട്ടാനിലെ ഏറ്റവും വലിയ പാലവും ഇതു തന്നെ.*
പാലം കടന്ന് എത്തുന്നവരെ കാതിരിക്കുന്നത് ഭൂട്ടാനിലെ തന്നെ ഏറ്റവും മനോഹരമായ സൗധമാണ് - ദി പുന്നാക്ക ഡോങ്. നൂറ്റിയമ്പത് മീറ്റർ നീളവും എഴുപ്പത്തി രണ്ട് മീറ്റർ വീതിയുമുള്ള ഈ കാര്യനിര്വ്വാഹകസൗധം പ്രശസ്തമായ പോച്ചു മോച്ചു നദികൾക്ക് കുറകെയാണ് നിർമ്മിച്ചിട്ടുള്ളത്. ആണി ഉപയോഗിക്കാതെ നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം ഇപ്പോഴും അത്ഭുതമാണ്. വസന്തകാലത്ത് ഡോങ്ങിൻ ചേർന്ന് പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല ചന്തമാണ്.
*പുരുഷലിംഗത്തെ ആരാധിക്കുന്ന ചിമ്മിലാങ്ഹാങ്ങ് ക്ഷേത്രവും സന്ദർശിച്ചതിന് ശേഷം പുന്നാക്കയോട് ഞങ്ങൾ വിട പറഞ്ഞു.*
*പാരോയിലെ പുലിമട....*
ഭൂട്ടാനിൽ ആകെയുള്ള എയർപ്പോർട്ട് പരോയിലാണ്. നമ്മുടെ നാട്ടിലെ ബസ്സ്റ്റാനിന്റെ വലിപ്പമേയുള്ളു ഈ വിമാനത്താവളത്തിന്. മലയിറക്കത്തിലൂടെ വിമാനമി്റങ്ങുന്ന കാഴ്ച കൗതുകം തന്നെ. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും ഇവിടെ നിന്ന് നിത്യേന സർവീസുമുണ്ട്.
*മനോഹരമായ താഴ്വാരമാണ് പാരോയുടേത്.* *വഴിയരികിലുള്ള ആപ്പിൾ തോട്ടങ്ങളും വിലോ മരങ്ങളുമെല്ലാം സൗന്ദര്യത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.ശൈത്യകാലത്ത് ഇവിടം നിറയെ മഞ്ഞ് മൂടും.*
*പാരോയിൽ പ്രവേശിച്ചാൽ കാണുന്ന വലിയ രണ്ട് കെട്ടിടങ്ങളാണ് - പാരോ ഡോങ്ങും, നാഷണൽ മ്യൂസിയവും.*
പുന്നാക്ക ഡോങ് പോലെത്തന്നെ ഭൂട്ടാൻ വാസ്തുശില്പിയുടെ ഉത്തമ ഉദാഹരണമാണ് ഇവ രണ്ടും. രാത്രി കാലങ്ങളിൽ ഇവിടത്തെ വൈദ്യുതീകരണത്തിന് പ്രത്യേക മൊഞ്ചാണ്.
പാരോയിൽ നിന്ന് ഹാ വാലി ഭാഗത്തെക്കാണ് ചേലിലാ പാസ്സ്. ഭൂട്ടാനിലെ ഉയർന്ന പ്രദേശമാണിത്. സൈക്കിളിങ്ങിന് മാത്രമായി ധാരാളം സഞ്ചാരികൾ ചേലിലാ സന്ദർശിക്കാറുണ്ട്.

*പാാരോയിലെ ഉച്ചഭക്ഷണമൊരു നാടൻ ഹോട്ടലായിരുന്നു -ത്രീ സിസ്റ്റേർസ്. മൂന്ന് സഹോദരിമാർ നടത്തുന്നൊരു ഹോട്ടൽ.*
ഭൂട്ടാൻ വിഭവങ്ങൾക്ക് പൊതുവേ എരിവ് കൂടുതലാണ്. മുളക് അവർക്കൊരു കറിക്കൂട്ടല്ല മറിച്ച് പ്രധാന വിഭവം തന്നെയാണ്.
*മുളക് കൊണ്ട് ഉണ്ടാക്കുന്ന പ്രധാന ഐറ്റമാണ് എമ്മാദാശി. സ്വല്പം എരിവ് ഇഷ്ടമാണെങ്കിൽ ധൈര്യമായി ഓർഡർ ചെയ്യാം. മാംസം കഴിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം കാരണം അവയല്ലാം ഇന്ത്യയിൽ നിന്ന് വരുന്നതാണ്. ബീഫ് പോലും ഉത്തരേന്ത്യയിൽ നിന്നാണ് വരുന്നത് എന്നത് ചിന്തിക്കേണ്ടിരിക്കുന്നു.* ഭൂട്ടാനിൽ കൊല്ലാൻ പാടില്ല പക്ഷെ കഴിക്കാം ഇന്ത്യയിൽ കൊല്ലം പക്ഷെ കഴിക്കാൻ പാടില്ല,അല്ലെങ്കിൽ കൊന്നിട്ട് മറ്റു രാജ്യത്തെക്ക് കയറ്റി അയക്കാം.

*പാരോയിലെ പരിസര പ്രദേശങ്ങളിൽ ചുറ്റിയടച്ചതിൻ ശേഷം റൂമിലേക്ക് നേരത്തെ കൂടണഞ്ഞു... അടുത്ത ദിവസം താസ്ത്താങ്ങ് മൊണാസ്ട്രി സന്ദർശിക്കാനുള്ളതാണ്*
*ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് താസ്ത്താങ്ങ്. ദുഷ്ട ശക്ത്തികളെ നശിപ്പിക്കാൻ പുലിയുടെ പുറത്ത് ഗുരു റിംബോച്ചേ യാത്ര ചെയ്യുകയും അവിടെ ധ്യാനിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ഈ ക്ഷേത്രത്തിൻ ടൈഗർ നെസ്റ്റ് എന്നോരു വിളി പേരുമുണ്ട്.*
ചെങ്കുത്തായ നാല് മണിക്കൂർ കയറ്റം ഒട്ടും നിരാശപ്പെടുത്തിയില്ല. പാറിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും താഴെ വീഴാം എന്ന മട്ടിലാണ് ക്ഷേത്രത്തിന്റെ സൃഷ്ടി. ഇംഗ്ലീഷ് സിനിമയിൽ കാണുന്നത് പോലെത്തൊരു രാക്ഷസകോട്ട.
രണ്ട് തവണ അഗ്നിക്ക് ഇരയായിട്ടുന്ണ്ടെങ്കിലും കാര്യമായി ബാധിച്ചിട്ടില്ല.*

ഭൂട്ടാനിന്റെ പ്രൗഡി തന്നെയാണ് താസ്താങ്ങ്. അടുത്തുള്ള വെള്ളച്ചാട്ടവും കൂടി ഒന്ന് കനത്താൽ വേറെ ഭാവമാണ് ഈ പുലിമടക്ക്. ഇന്ന് തന്നെ ബക്കറ്റ് ലിസ്റ്റിൽ കുറിച്ചിട്ടോള്ളു ഈ ഐറ്റം.
*മലകയറ്റത്തിന്റെ ക്ഷീണമെല്ലാം ഇറക്കി വേച്ചതൊരു കുളിയിലാണ്. ഭൂട്ടാനിലെ പരമ്പരാഗത സ്നാന രീതിയായ ഹോട്ട് സ്റ്റോൺ ബാത്ത്.*
ഔഷധ ഗുണങ്ങളുള്ള കല്ലുകൾ ഉപയോഗിച്ച് വെള്ളത്തിലോരു നീരാട്ട്. വാതം, പിത്തം മുതലായ രോഗങ്ങൾക്ക് ഉത്തമ്മാണ് ഈ സ്നാനം.

*യാത്ര തിരിക്കുന്നതിൻ മുമ്പായി മനസ്സിലുള്ള ഒരു ആഗ്രഹം പറഞ്ഞു,*
*"ഭൂട്ടാൻ വസ്ത്രമായ കോ ഒന്ന് അണിയണം ".*
ഭൂട്ടാനിന്റെ പരമ്പരാഗത വസ്ത്രമാണ് കോ. സർക്കാർ സ്ഥാപനത്തിലും വിഷേശദിനങ്ങളിലും കോ നിർബന്ധമായും ഭൂട്ടാനികൾ അണിയണം.
ഉടുത്ത വസ്ത്രമുരിഞ്ഞാണ് അവർ ഞങ്ങളുടെ ആഗ്രഹം സാധിച്ച് തന്നത്.

*പാരോയോട് കൂടി ഞങ്ങളുടെ ഭൂട്ടാൻ യാത്രക്ക് വിരാമമായി.ഇനിയും ഒരുപാട് അമൂല്യ നിധികളുണ്ട് ഭൂട്ടാനിൽ, ഭുംത്താങ്ങ് പോലെ സുന്ദരമായ താഴ്വാരങ്ങൾ.*
ഒരു തിരിച്ച് വരിവിനായി മനസ്സുറപ്പിച്ച് ഭൂട്ടാനിനോട് വിട ചോല്ലി...*

*ഇന്ത്യൻ അതിർത്തി എത്തിഴപ്പോഴേക്കും ഉറങ്ങി പോയിരുന്നു....*
റോഡിലെ കുഴിയിൽ വിഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്...
എന്തു പറ്റി എന്ന ഭാവത്തോടെ ഡ്രൈവറെ നോക്കിയപ്പോൾ പുഞ്ചിരിയോടെ അദ്ദേഹം പരിഹസിച്ചു, ...... "Welcome to India".*

*******************************************
🎎ഭൂട്ടാൻ ഒറ്റനോട്ടത്തിൽ🔍.
*ഭൂട്ടാനിന്റെ പ്രധാന വരുമാനം ഹൈഡ്രോ ഇലക്ട്രിക്ക് പവറാണ്, രണ്ടാമത് ടൂറിസവും. ഇന്ത്യക്കാർക് ഇരുപതിനായിരം രൂപയിൽ താഴെ സഞ്ചരിക്കാവുന്നൊരു വിദേശ രാജ്യമാണ് ഭൂട്ടാൻ.*
🎙ഭാഷ: സോങ്ങ്കോ
💵കറൻസി: നുഗൽട്രം (എകദേം ഇന്ത്യയുടെ അതെ മൂല്യം, എല്ലായിടത്തും ഇന്ത്യൻ രൂപയെടുക്കും)
📞മൊബൈൽ സിം :താഷി സെൽ
🕐സമയം: ഇന്ത്യൻ ടൈമുമായി അര മണിക്കൂർ വിത്യാസമുണ്ട്.
✈ഗതാഗതം :
വിമാനം - ഡ്രക്ക് എയർ -www.drukair.com.bt
🚌പബിളിക്ക് ട്രാൻസ്പ്പോർട്ട് ടൈം -
http://www.rsta.gov.bt/rstaweb/load.html…

********************************************
*താഷി ദൈലെ!🎎*
No comments:
Post a Comment