ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ നാടും ഗോവയാണ്. ഗോവ പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്ത് 18-ാം നൂറ്റാണ്ടിലാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ കോളേജും ഇത് തന്നെയാണ്
രണ്ട് ഔദ്യോഗിക ഭാഷകൾ
രണ്ട് ഔദ്യോഗിക ഭാഷകളുള്ള ഒരു സംസ്ഥാനം കൂടിയാണ് ഗോവ. കൊങ്കിണി, മറാത്തി എന്നിവയാണ് ഇവിടുത്തെ ഭാഷകൾ.
ഏഷ്യയിലെ ഏക നേവൽ ഏവിയേഷൻ മ്യൂസിയം
ഏഷ്യയിലെ ഏക നേവൽ ഏവിയേഷൻ മ്യൂസിയവും ഗോവയ്ക്ക് സ്വന്തമാണ്. ലോകത്തിൽ തന്നെ ഇത്തരത്തിൽ വെറും ആറു മ്യൂസിയങ്ങളേ ഉള്ളൂ എന്നതാണ് ഇതിനെ കൂടുതല‍് പ്രത്യേകതയുള്ളതാക്കുന്നത്. ഇന്ത്യയിലെ നേവൽ ചരിത്രത്തിന്‍റെ മുഴുവൻ കാര്യങ്ങളും ഇവിടെ ലഭിക്കും. എയർ ക്രാഫ്റ്റുകളും ജെറ്റ് ട്രെയിനേഴ്സും ഹെലികോപ്റ്ററുകളും ഒക്കെ ഇവിടെ കാണാൻ സാധിക്കും.
🏁🏳🏁🏳🏁🏳🏁
✒ ഊര്തെണ്ടി
No comments:
Post a Comment