.
.
കേരളത്തിൽ നിന്നും എല്ലാ വെള്ളിയാഴ്ചയും ഗോരഖ്‌പൂർ വരെ രപ്തിസാഗർ എക്സ്പ്രസ്സ് ഉണ്ട്.900₹ ആണ് സ്ലീപ്പർ കോച്ച് ചാർജ്. എത്തിയതിനു ശേഷം സൊനാലിയിലേക്ക് ആണ് പോകേണ്ടത് സ്റ്റേഷൻ ഇന്റെ അടുത്ത് നിന്ന് തന്നെ ബസ് കിട്ടും 120₹ ആണ് ചാർജ്.ഗോരഖ്‌പൂരിൽ നിന്നും 3 മണിക്കൂർ ബസ് യാത്ര ഉണ്ട് സൊനാലിയിലേക്ക്.സൊനാലിയിൽ ആണ് ഇന്ത്യ-നേപ്പാൾ border.border നമ്മുക്ക് നടന്നു ക്രോസ്സ് ചെയ്യാം ചെയ്ത ഉടന്നെ അവിടെ നിന്നും രാത്രി 9:00 വരെ കാഠ്മണ്ഡുവിലേക്ക് ബസ് കിട്ടും 8 മണിക്കൂർ യാത്ര ഉണ്ട് ലോക്കല് ബസ് 320-500₹ വരെ ആണ് ചാർജ്.കാഠ്മണ്ഡു ഒരു ദിവസം കൊണ്ട് കണ്ടൂ തീർക്കാം.പിന്നെ ഞാൻ നേരെ പോയത് പൊഖ്‌റയിലേക് ആണ് നേപ്പാൾഇലെ സ്വർഗം എന്ന് പറയുന്നത് പൊഖ്‌റ ആണ് കാഠ്മണ്ഡുവിൽ നിന്നും ദിവസവും ബസ് ഉണ്ട് പൊഖ്‌റയിലേക് ബസ് 320-500₹ ആണ് ചാർജ്.പൊഖ്‌റ കണ്ടൂ തീർക്കാൻ 2-3 ദിവസം വേണം.അവിടന്ന് തിരിച്ചു സൊനാലിയിലേക്ക് ബസ് കിട്ടും 320-500₹ ആണ് ചാർജ്.അവിടെ നിന്നും നേരെ ഗോരഖ്‌പൂർ സ്റ്റേഷനിലോട്ട് ബസിൽ.തിരിച്ചു നാട്ടിലോട്ട് രപ്തിസാഗർ എക്സ്പ്രസ്സിൽ
If any doubts Contact me on Instagram@aadil_c_k
ഈ യാത്രയ്ക്ക് എനിക്ക് ആകെ ചെലവായത് : ഭക്ഷണം – 1961 Rs, യാത്രാച്ചെലവുകൾ – 3485 Rs, താമസം – 1632 Rs, മറ്റുള്ളവ 456 Rs എന്നിവയായിരുന്നു. മൊത്തത്തിൽ 7534 രൂപയാണ് എനിക്ക് ഈ യാത്രയിൽ ചിലവായിട്ടുള്ളത്.
No comments:
Post a Comment