എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂയംകുട്ടി.കോതമംഗലത്തു നിന്നും 20 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു. എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമോ എന്ന് പലരും ചിന്തിച്ചേക്കാം, പണ്ട് ഇടുക്കിയുടെ ഭാഗമായിരുന്ന പൂയംകുട്ടി ഇന്ന് എറണാകുളം ജില്ലക്ക് സ്വന്തമാണ്, രാജ പാതയായ പഴയ ആലുവ -മൂന്നാർ റോഡ് പൂയംകുട്ടിയിലൂടെയാണ് കടന്നുപോകുന്നത്, പൂയം കുട്ടിയെക്കുറിച്ചു കൂടുതൽ പറയുന്നതിന് മുൻപ് തന്നെ പുലിമുരുകനിലെ 'കാടണിയും കാൽചിലമ്പെ കാനന മൈനേ,മാനത്തെ മാറിക്കൊരുമ്പെ ' എന്ന ഗാനം നിങ്ങളുടെ ശ്രദ്ധയിൽപെടുത്തട്ടെ വനഭംഗി ആവോളം ആ ഗാനത്തിൽ നമുക്ക് കാണാൻ സാധിക്കും, അതെല്ലാം പൂയംകുട്ടിയും സമീപ പ്രദേശങ്ങളുമാണ്, അതെ പുലിമുരുകന്റെ സ്വന്തം 'പുലിയൂർ' പുലിമുരുഗൻ മാത്രമല്ല വനഭംഗി ആവോളം ഉള്ള പൂയംകുട്ടിയെ മറ്റു പലചിത്രങ്ങളിലും കാണാൻ സാധിക്കും, പൂയംകുട്ടി ആമസോൺ വനന്തരങ്ങളിലേതിന് സമാനമായ നിബിഡ വനമേഖലയാണ് പൂയംകുട്ടി, പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം സാക്ഷാൽ രാജവെമ്പാലകളുടെ ഇഷ്ട പറുദീസയാണ്, അലയടിച്ചൊഴുകുന്ന പൂയംകുട്ടി പുഴ കാടിനുള്ളിലെ ഔഷധ സസ്യങ്ങളെ പുൽകി തലോടി തഴുകി വരുന്നു അതിനാൽത്തന്നെ പുഴയിലെ ജലം അമൃതിന് സമം, വന്യമൃഗങ്ങളുടെ ആശ്രയവും ഈ പുഴ തന്നെയാണ്, വേനൽ കൊടുക്കുമ്പോൾ വന്യമൃഗങ്ങൾ* *ധാരാളമായി പുഴയിലേക്ക് ദാഹമകറ്റാൻ വരുന്നത് കാണുമ്പോൾ തന്നെ കണ്ണും മനസ്സും നിറയും, പൂയംകുട്ടി പുഴയിലെ കുളി ഒന്ന് വേറെതന്നെയാണ്, പൂയംകുട്ടി പുഴയിൽ തിമിർക്കാൻ ശനി ഞായർ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ്, പൂയംകുട്ടി എന്നുകേൾക്കുമ്പൊ തന്നെ ചിലരിലേക്ക് ഓടിയെത്തുന്ന ഒരു ചോദ്യം 'ആനയില്ലെ?' എന്നതാണ്, ആന സാന്ദ്രത ഏറ്റവും കൂടിയ ഒരു പ്രദേശം കൂടിയാണ് പൂയംകുട്ടി 10 km ചുറ്റളവിൽ 50 ആനകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്, കഴിഞ്ഞ തവണത്തെ യാത്രയിൽ 30 ഓളം ആനകളെ പുഴയിൽ നിന്നും ഞങ്ങൾ കണ്ടിട്ടുണ്ട്, തട്ടേക്കാട് പക്ഷിസങ്കേതത്തോടു അടുത്തുകിടക്കുന്ന സ്ഥലമായതിനാൽ പരിചിതരല്ലാത്ത പലരും നമ്മുടെ തലക്കുമുകളിൽ വട്ടമിട്ട് പറന്നേക്കാം, എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ് പൂയംകുട്ടി, വിശദമായി അടുത്ത എഴുത്തിൽ ചേർക്കാം, ആദിവാസി വിഭാഗങ്ങളായ മുതുവാൻ, മന്നാൻ, അരയർ, ഊരാളി സമുദായക്കാരാണ് കൂടുതൽ ഇവിടെ ഉള്ളത്, അവരുടെ കലാരൂപങ്ങളും, വരമ്പ് നെയ്ത്തുമെല്ലാം നേരിട്ട് കണ്ടറിയാനുള്ള അവസരവും ലഭ്യമാണ്, കാട്ടിൽ അനുവാദം കൂടാതെ കയറുന്നത് ശിക്ഷാർഹമാണ്, കാട് മലിനമാക്കരുത്, വന്യമൃങ്ങങ്ങളെ ഉപദ്രവിക്കരുത്, പുഴയുടെ ആഴമേറിയ സ്ഥലങ്ങളിൽ ഇറങ്ങരുത്,
Ad
Responsive Ads Here
No comments:
Post a Comment